കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്നും വീണ്ടും വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിച്ച ശേഷം ആദ്യമായി ഖത്തറിൽ എത്തിയ ഏറാമലക്കാരുടെ അഭിമാനം പാറക്കൽ അബ്ദുല്ല എം.എൽ.എ യ്ക്ക്, കെ.എം.സി.സി. ഖത്തർ ഏറാമല പഞ്ചായത്ത് കമ്മിറ്റി സ്നേഹാദാരവ് നൽകി. ......
ദോഹ : രാജ്യത്തെ മുൻ നിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ എല്ലാ ഔട്ട്ലെറ്റുകളിലും “Keys to Happiness” മെഗാ പ്രൊമോഷൻ വിപുലമായ ആഘോഷ പരിപാടികളോടെ ആരംഭിച്ചു.
ഗ്രാൻഡ് മാള്‍ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ GM അജിത് കുമാർ പുതിയ പ്രൊമോഷൻ ഉത്ഘാടനം ചെയ്തു. CEO നിതിൽ, COO ഹരീഷ്, BDM നദീം പാഷ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, PR മാനേജർ സിദിഖ്, മറ്റ് മാനേജ്മന്റ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മെഗാ പ്രൊമോഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് 10 കാറുകളും 120,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും നേടാനാണു ഇത്തവണ ഗ്രാൻഡ് മാള്‍ അവസരമൊരുക്കിയിട്ടുള്ളത്.
50 വിജയികൾക്കായി സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്ന ഈ മെഗാ പ്രൊമോഷനിൽ പങ്കെടുക്കുന്നതിനായി, ഉപഭോക്താക്കൾ ഏതെങ്കിലും ഗ്രാൻഡ് മാൾ / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിലധികമോ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫ്ള് കൂപ്പൺ പൂരിപ്പിച്ചു നൽകിയാൽ മതി. ......

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഡ്രൈവ് യുവർ ഡ്രീം മെഗാ പ്രമോഷന് ആവേശകരമായ സമാപനം. ആറുഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പിലൂടെ തെരെഞ്ഞെടടുത്ത എല്ലാ ഭാഗ്യവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
50 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും 10 വിജയികൾക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് കാറുകളും ആണ് ഈ പ്രൊമോഷനിലൂടെ സമ്മാനമായി നൽകിയത്. ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ ഷോപ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ച റാഫിൾ കൂപ്പണു കളിൽ നിന്നും ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഓരോ വിജയിയെയും തിരഞ്ഞെടുത്തത്.
ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും എന്നും മുൻതൂക്കം നൽകുന്ന ഗ്രാൻഡ് മാളിന്, ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രൊമോഷനിലൂടെ കാറുകൾ, സ്വർണ ബാറുകൾ, ക്യാഷ് പ്രൈസുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങൾ നൽകി നൂറുകണക്കിന് വിജയികളെ സൃഷ്ടിക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്.
പുത്തൻ പുതിയ കാറുകളും ക്യാഷ് പ്രൈസുകളും ഒട്ടേറെ സർപ്രൈസുകളുമായി ഗ്രാൻഡ് മാളിന്റെ പുതിയ മെഗാ പ്രൊമോഷൻ ജൂലൈ മുതൽ ആരംഭിക്കും. ......
ദോഹ:വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികൾക്കും പ്രവാസികൾക്കും ആവശ്യമായ മുൻകരുതൽ ആരോഗ്യ സേവനങ്ങളുമായി ഹമദ് മെഡിക്കൽ കോർപ്പറേഷന് (HMC) കീഴിലുള്ള കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ (CDC). വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ വാക്സിനേഷനുകളും പ്രതിരോധ മാർഗ്ഗങ്ങളും നൽകുന്ന 'ട്രാവൽ ക്ലിനിക്കി'നെക്കുറിച്ച് യാത്രക്കാർ അറിഞ്ഞിരിക്കേണ്ട 5 പ്രധാന വിവരങ്ങൾഅധികൃതർ വിശദീകരിക്കുന്നു.യാത്ര പുറപ്പെടുന്ന തീയതിക്ക് 4 മുതൽ 6 ആഴ്ചകൾക്ക് മുൻപെങ്കിലും ട്രാവൽ ക്ലിനിക്കുമായി ബന്ധപ്പെട്ട് മെഡിക്കൽ കൺസൾട്ടേഷൻ നടത്തേണ്ടതാണ്. ......
ദോഹ: രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും യുവതലമുറയിൽ പാരിസ്ഥിതിക അവബോധം വളർത്തേണ്ടത് അനിവാര്യമാണെന്ന് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ പ്രസ്താവിച്ചു. ......
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ ചെറുവാടി നിവാസികളുടെ കൂട്ടായ്മയായ ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്റെ ഖത്തറിന്റെ അടുത്ത സംഘടനാ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബഷീര്‍ തുവാരിക്കല്‍ (പ്രസിഡണ്ട്), ശിഹാബുദ്ധീന്‍ കൊന്നാലത്ത് (ജനറല്‍ സെക്രട്ടറി), ഫിയാസ് .കെ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
ദോഹ സൈത്തൂണ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദ്വൈവാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ......
തിരുവനന്തപുരം: കണ്ണൂരിൽ പാർട്ടി വിട്ട ടി.കെ. ഗോവിന്ദനെയും വി.......
കണ്ണൂർ: ടി.കെ. ഗോവിന്ദനും വി.......
ദോഹ: ഭൂകമ്പം തകർത്ത വെനസ്വേലയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ ഖത്തറിന്റെ വ്യോമപാതയിലൂടെ കാരുണ്യ പ്രവാഹം. വെനസ്വേലയുടെ വടക്കുപടിഞ്ഞാറൻ-മധ്യ മേഖലകളിൽ അടുത്തിടെയുണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തിലാണ്, ഖത്തർ ഭരണകൂടത്തിന്റെയും അന്താരാഷ്ട്ര റെഡ് ക്രോസ്-റെഡ് ക്രെസന്റ് സഖ്യത്തിന്റെയും സഹകരണത്തോടെ ഖത്തർ റെഡ് ക്രെസന്റ് (QRCS) അടിയന്തിര മാനുഷിക സഹായം എത്തിച്ചത്.
അമീർ ഹസ്സൻ ഹിസ് ഹൈനസ് ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പുറപ്പെട്ട ദുരിതാശ്വാസ വിമാനത്തിലാണ് വെനസ്വേലയിലേക്കുള്ള അടിയന്തിര സഹായങ്ങൾ അയച്ചത്. ......
ഖത്തറിലെ ശ്രദ്ധേയരായ മറുനാടൻ എഴുത്തുകാരെയും കൃതികളെയും അടുത്തറിയാനും സംവദിക്കാനുമുള്ള അവസരമെന്ന നിലയിൽ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം, പ്രശസ്ത സുഡാനി എഴുത്തുകാരനും കത്താറ നോവൽ പുരസ്കാര ജേതാവുമായ ഡോ. അമിർ താജ് അൽസിർറുമായി "ഏൻ ഈവ് വിത്ത് ദ ലെജൻഡ്: ബിയോണ്ട് ദി പേജസ്, ബിയോണ്ട് ദ വേർഡ്സ്" എന്ന ശീർഷകത്തിൽ മുഖാമുഖം സംഘടിപ്പിച്ചു.
ഫോറം പ്രസിഡൻറ് ഡോ. ......